ഒറ്റപ്പാലം: പാലക്കാട് കുളപ്പുള്ളി പ്രധാന പാതയിൽ അപകടം; ഒരാൾ മരിച്ചു. കയറമ്പാറക്കടുത്ത് പത്തൊമ്പതാം മൈലിൽ ഹൗസിംഗ് സൊസൈറ്റിക്കു സമീപം നടന്ന റോഡപകടത്തിലാണ് പത്തിരിപ്പാല പെരുമ്പറമ്പ് മടത്തുംപടി വീട്ടിൽ രാമന്റെ മകൻ വിജയൻ (52) മരിച്ചത്.
കാറും വിജയൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മിൽ ഇന്നലെ രാത്രി 10 ഓടെ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ഗവൺമെൻറ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്